ജീവിച്ചിരിക്കെ സ്വന്തം പേരില്‍ ഫൗണ്ടേഷന്‍; പന്ന്യന്റെ ചെവിക്ക് പിടിച്ച് സിപിഐ

Advertisement


തിരുവനന്തപുരം: ജീവിച്ചിരിക്കെ സ്വന്തം പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചതിന് സിപിഐ കണ്‍ട്രോള്‍ കമ്മീഷനംഗം പന്ന്യന്‍ രവീന്ദ്രന് പാര്‍ട്ടിയുടെ പരസ്യ ശാസനം. സംസ്ഥാന നിര്‍വാഹക സമിതിയിലാണ് പന്ന്യനെതിരെ അച്ചടക്കത്തിന്റെ വാള്‍ വീശിയത്.

പന്ന്യന്‍ രവീന്ദ്രന്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ രൂപവത്ക്കരിച്ച സംഘടനയുടെ പേരില്‍ കഴിഞ്ഞ ദിവസം ചില പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ആയപ്പോഴാണ് സംസ്ഥാന സമിതി ശ്രദ്ധിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍വാഹക സമിതിയില്‍ അംഗങ്ങള്‍ കൂട്ടത്തോടെ പന്ന്യന്റെ നടപടിയെ വിമര്‍ശിച്ചു. കുറ്റം പന്ന്യന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇതൊരു വാട്‌സ് ആപ്പ് കൂട്ടായ്മ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ നേതൃത്വം ഈ വിശദീകരണം തള്ളി, മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.