ഞാനുമായി എന്‍എന്‍പിള്ള അരങ്ങു നിറയാന്‍ വീണ്ടുമെത്തുന്നു

Advertisement


കോട്ടയം. ഒരു കാലഘട്ടത്തിന്‍റെ പച്ചയായജീവിതവും ആത്മവിമര്‍ശനത്തിന്‍റെ പരിഛേദവുമായ നാടകാചാര്യൻ  എൻ എൻ പിള്ളയുടെ ആത്മകഥ ‘ഞാൻ നാടകമാകുന്നു. സമകാലിക ലോകവുമായി ചേർത്തുവെച്ചാണ് എൻ എൻ പിള്ളയുടെ ജീവിതം അവതരിപ്പിക്കുന്നത്. കൊച്ചിൻ ചൈത്ര താര നാടകട്രൂപ്പ് ആണ് വിഖ്യാത നാടകക്കാരനെ അരങ്ങിലെത്തിക്കുന്നത്.

മലയാളി മനസ്സുകളിൽ നിറഞ്ഞു നിന്നിരുന്ന എൻ എൻ പിള്ളയുടെ ജീവിതകഥയാണ്
വേദിയിൽ എത്തുന്നത്. നാടകത്തിന്റെ റിഹേഴ്സൽ കോട്ടയത്ത് പുരോഗമിക്കുകയാണ്.
ഇത്തവണ കഥാപാത്രമായാണ് മലയാളത്തിന്റെ പ്രിയ നാടകകാരനെ വേദിയിൽ എത്തിക്കുന്നത്. എൻ എൻ പിള്ളയുടെ ആത്മകഥയായ ഞാൻ എന്ന പേരിൽ തന്നെയാണ് നാടകം. ഇന്നത്തെ മലയാളിക്ക് അപരിചിതമായ കടുംയാഥാര്‍ഥ്യങ്ങളുടെ തുറന്നെഴുത്താണ് ഞാന്‍, ഐഎന്‍എയിലെ ജീവിതവും സ്വാതന്ത്ര്യപോരാട്ടവും എല്ലാം ഇതള്‍വിരിയുന്ന കാലഘട്ടത്തിന്‍റെ കഥയായ ഞാന്‍ മലയാളത്തിലിറങ്ങിയ ക്ളാസിക് ആത്മകഥയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

നിരവധി തവണ അവാർഡ് ജേതാവായ മനോജ് നാരായണനാണ് സംവിധാനം.
എൻ.എൻ പിള്ളയുടെ സങ്കീർണ്ണമായ ജീവിത യാത്രക്ക് സമാനമാണ് ഞാൻ  എന്ന് സംവിധായകൻ പറയുന്നു

നാടക വേദിയിൽ അരങ്ങേറ്റം കുറിക്കുന്ന  അരവിന്ദാക്ഷക്കുറുപ്പാണ് എൻ എൻ.പിള്ളയായി വേഷമിടുന്നത്. കെ.പി എ.സി. സുജിത്ത് യൗവന കാലവും വേദിയിൽ എത്തിക്കുന്നു.

ആർട്ടിസ്റ്റ് സുജാതനാണ് രംഗപടം ഒരുക്കുന്നത്. കൊച്ചിൻ ചൈത്ര താരയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

Advertisement