മലപ്പുറം. നൂറുകണക്കിന് കുരുന്നുകള്‍ഭക്ഷണം കഴിക്കുന്നത് ശുദ്ധിയോടും വൃത്തിയോടുമാകണമെങ്കില്‍ രക്ഷിതാക്കളും അധ്യാപകരും അനുഭവിക്കുന്ന പ്രയാസം വലുതാണ്. പിടിഎ ശക്തമല്ലാത്ത സ്ഥലങ്ഹളില്‍ വലിയ പ്രതിസന്ധിയാണ് ുണ്ടാകുന്നത്. ഇതക്കാര്യത്തില്‍ വലിയൊരു ചുവടുവയ്പാണ് മലപ്പുറത്തെ ചെമ്മല എയുപിഎസില്‍ കൈവരിച്ചത്.
ഇവിടെ കുട്ടികള്‍ക്ക്ഭക്ഷണം തയ്യാറാക്കുന്നത് കണ്ടാല്‍ ഏതോ പാശ്ചാത്യനാടുകളിലെ ആധുനിക കിച്ചണിലാണെന്നുതോന്നും.
ആധുനിക സ്‌റ്റീമർ കിച്ചൺ ആണ് ചെമ്മല എയുപിഎസിൽ ഒരുക്കിയിട്ടുള്ളത്. ചോറും കറിയും സാമ്പാറും പാലുമെല്ലാം ഒരേ സമയം തയാർ. ചോറു വാർക്കാനും മറ്റും ജീവനക്കാരുടെ കാര്യമായ ഇടപെടൽ ആവശ്യമില്ല. എല്ലാം ഓട്ടമാറ്റിക് സംവിധാനത്തിലൂടെ നടക്കും. 35 കിലോഗ്രാം വരെ വരുന്ന ചോറ് വയ്‌ക്കാനുള്ള 2 പാത്രങ്ങളും 100 ലീറ്റർ പാൽ തിളപ്പിക്കാനുള്ള പാത്രവും 100 ലീറ്റർ സാമ്പാർ വയ്‌ക്കാനുള്ള പാത്രവും സ്‌റ്റീമർ അടുക്കളയുടെ ഭാഗമാണ്.എൽകെജി മുതൽ ഏഴാം ക്ലാസ് വരെയായി 1300 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണ വിഭവങ്ങൾ വളരെ പെട്ടെന്ന് തന്നെ തയാറാക്കാൻ സാധിക്കുന്നുണ്ട്. അടുക്കളയിലെ ജോലിക്കാർക്ക് ഭക്ഷണ വിഭവങ്ങളുമായി കൂടുതൽ ഇടപഴകേണ്ടി വരുന്നുമില്ല.
സ്‌റ്റീമർ അടുക്കള ആരംഭിച്ചതിനു ശേഷം പാചക ഗ്യാസിന്റെ ഉപഭോഗത്തിൽ ഗണ്യമായ കുറവ് വന്നതായി മാനേജർ കെ.യതീന്ദ്രദാസ് പറഞ്ഞു. 4 ലക്ഷം രൂപയോളം ചെലവിലാണ് സ്‌കൂളിൽ സ്‌റ്റീമർ അടുക്കള സ്ഥാപിച്ചത്. ഉച്ചഭക്ഷണത്തിനുമുണ്ട് പ്രത്യേകത. മാസത്തിൽ ഒരു തവണ ഇവിടെ കുട്ടികൾക്ക് അധികൃതർ നിർദേശിക്കാത്ത പായസവും ചിക്കൻ ബിരിയാണിയും നൽകുന്നുണ്ട്.