സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാൻ ആവശ്യപ്പെട്ടത് കൃഷ്ണരാജ് : ഷാജ് കിരൺ

Advertisement

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാൻ ആവശ്യപ്പെട്ടത് അഭിഭാഷകൻ കൃഷ്ണരാജ് ആണെന്ന് ഷാജ് കിരൺ.മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും പേര് പറയാൻ കൃഷ്ണരാജ് നിർബന്ധിക്കുകയായിരുന്നെന്നാണ് സ്വപ്‌ന പറഞ്ഞത്.

രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജിന്റെ നിർദേശപ്രകാരമാണെന്ന് സ്വപ്‌ന പറഞ്ഞതായി ഷാജ് കിരൺ പറഞ്ഞു.

”ഞാൻ ചോദിച്ചു, നിങ്ങൾ ആരെങ്കിലും പറഞ്ഞിട്ടാണോ പേരുകൾ പറഞ്ഞതെന്ന്. അപ്പോൾ ഞാൻ സ്വയം പറഞ്ഞതാണെന്ന് പറഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു, നിങ്ങൾ കള്ളം പറയരുത്. കാരണം നിങ്ങൾ കള്ളം പറഞ്ഞാൽ തുടർച്ചയായി വിളിക്കുന്ന ആളെന്ന നിലയിൽ ഞാനും പെടും. ഇന്ന് ചെറിയൊരു സംഭവം നടന്നു. അത് കഴിഞ്ഞു. നാളെ ഇതിലും വലിയ പ്രശ്‌നങ്ങൾ വരാമെന്ന്.”

“അപ്പോൾ എന്നോട് പറഞ്ഞു. ഷാജി, എച്ച്‌ആർഡിഎസ് ഇന്ത്യ എന്ന സ്ഥാപനം പറഞ്ഞിട്ടാണ് പിസി ജോർജിനെ കണ്ടത്. എച്ച്‌ആർഡിസി പറഞ്ഞിട്ടാണ് ഞാൻ എഴുതി കൊടുത്തതും. രണ്ട് കാര്യങ്ങൾ കൂടിയുണ്ട്. 164 കഴിഞ്ഞിട്ട് എന്തിനാണ് മാധ്യമങ്ങളെ കണ്ടതെന്ന് ഞാൻ ചോദിച്ചു. കൃഷ്ണരാജ് എന്ന എന്റെ അഭിഭാഷകൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞു. കൃഷ്ണരാജിന്റെ പേര് പുറത്തുവരണ്ടെന്ന് വിചാരിച്ചിട്ടാണ് ശിവശങ്കറിന്റെ പേര് പറഞ്ഞത്. പിന്നെ പേരുകളുടെ കാര്യം, വക്കീൽ പ്രത്യേകം ഇൻസിസ്റ്റ് ചെയ്തു പറഞ്ഞു എന്ന് പറഞ്ഞു. എന്താണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പേര് പറയണം, ഭാര്യയുടെയും മകളുടെയും പേര് പറയണമെന്ന്.”

”ഞാൻ ചോദിച്ചു, നിങ്ങൾ മറ്റുള്ളവരെ വലിച്ചിഴച്ചത് പോലെ മകളുടെ പേര് പറഞ്ഞാൽ കൊള്ളാമോ, ഫാമിലിയേ പറഞ്ഞാൽ കൊള്ളാമോയെന്ന്. ഇത് ആരായാലും ചോദിക്കില്ലേ. എനിക്ക് പേടിയായി. വന്ന് പെട്ടത് വലിയ കുഴിയിലാണ്. അവര് പറഞ്ഞു, എച്ച്‌ആർഡിഎസ് പറയുന്നതേ എനിക്ക് പറയാൻ സാധിക്കൂയെന്ന്.’ – ഷാജ് കിരൺ പറഞ്ഞു .