കൊച്ചി: രഹസ്യമൊഴി മാറ്റാൻ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരൻ സമീപിച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരോപണവിധേയനെതിരെ നടപടിയെടുക്കാതെ പൊലീസ്.
മുൻ മാധ്യമ പ്രവർത്തകനായ ഷാജ് കിരൺ ആരോപണം തള്ളിയിട്ടുണ്ടെങ്കിലും സ്വപ്നയെ കണ്ടത് ശരിവെച്ചിരുന്നു. പൊലീസിന് മുന്നിൽ എല്ലാം വെളിപ്പെടുത്താമെന്ന് ഷാജ് കിരൺ തന്നെ വ്യക്തമാക്കിയിട്ടും മൊഴി എടുക്കാതെ ഒളിച്ചുകളിക്കുകയാണ് ഇപ്പോഴും പൊലീസ്.
മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദൂതനെന്ന് പരിചയപ്പെടുത്തി ഷാജ് കിരൺ സമീപിച്ചെന്നും മൊഴി മാറ്റിയില്ലെങ്കിൽ ദീർഘകാലം ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്!നയുടെ വെളിപ്പെടുത്തൽ. വിജിലൻസ് മേധാവി എം.ആർ.അജിത് കുമാർ, ലോ ആന്റ് ഓർഡർ എഡിജിപി എന്നിവരുമായി ഇയാൾ നിരന്തരം സംസാരിച്ചെന്ന ആരോപണവും സ്വപ്!ന ഉന്നയിച്ചു. സർക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്റെ മൊഴി എടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല