തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ സംബന്ധിച്ച് താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ഷാജ് കിരണ്‍. മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ സ്വപ്‌നയോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയില്‍ പങ്കില്ല. തന്റെ ശബ്ദം തന്നെയാണ് സ്വപ്‌ന പുറത്ത് വിട്ടത്. തന്റെ കയ്യിലുള്ള ഓഡിയോ ക്ലിപ്പുകള്‍ നാളെ പുറത്ത് വിടുമെന്നും ഷാജ് പറഞ്ഞു. സ്വപ്‌ന പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാ്മ. വിദേശത്ത് നിന്ന് ഫണ്ട് തന്റെ അക്കൗണ്ടിലൂടെ വരുത്താന്‍ സ്വപ്‌നയുടെ അഭിഭാഷകനായ പൊന്നന്‍ വക്കീല്‍ ആവശ്യപ്പെട്ടതായും ഷാജ് പറഞ്ഞു.
യാത്രാവിലക്ക് നീക്കാന്‍ കേന്ദ്രത്തില്‍ നിന്ന് ഇടപെടണം. അതിന് ആര്‍ക്കെങ്കിലും കാശ് നല്‍കി ശ്രമം നടത്താം.