മോഹന്‍ലാലിന് തിരിച്ചടി: ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി തള്ളി

Advertisement

തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിന് വിചാരണ നേരിടേണ്ടി വരും. മോഹന്‍ലാലിനെതിരെയുള്ള കേസ് അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന വിചാരണ കോടതി തള്ളി.

സര്‍ക്കാരിന്റെ ഹര്‍ജി തള്ളാനുള്ള കാരണങ്ങള്‍ കോടതിയില്‍ നിന്ന് ലഭ്യമായിട്ടില്ല. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.

മോഹന്‍ലാലിനെതിരെയുള്ള കേസ് പിന്‍വലിക്കുന്നതിനെതിരെ ജെയിംസ് മാത്യുവും എ എ പൗലോസും സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി. അതേസമയം കേസില്‍ മൂന്നാം കക്ഷിയായ ചേരാനുള്ള ഇവരുടെ ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്ു. എന്നാല്‍ ഹൈക്കോടതി ഇവരെ കക്ഷിചേരാന്‍ അനുവദിച്ചിട്ടുണ്ട്. ഇവരുടെ നടപടി കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കലാണെന്നായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറുടെ നിലപാട്. മോഹന്‍ലാലിനെതിരെയുള്ള കേസ് പിന്‍വലിക്കുന്നത് നിയമത്തോടും നിയമ വ്യവസ്ഥകളോടുമുള്ള വെല്ലുവിളിയാണെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ അബ്രഹാം പി മീച്ചിന്‍കര ചൂണ്ടിക്കാട്ടി.

Advertisement