ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോർട്ടിൽ നടന്ന ആഡംബര ചടങ്ങിൽ വിവാഹിതരായി.

ജേഡ് ബൈ മോണിക്ക ആന്റ് കരിഷ്മ ലേബലിന്റെ സിന്ദൂര ചുവപ്പ് നിറത്തിലുള്ള സാരിയാണ് നയൻതാര ധരിച്ചത്. ഒപ്പം ഡയമണ്ടും എമറാൾഡും കൊണ്ടുള്ള ആഭരണങ്ങളും മാറ്റ് കൂട്ടി.

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നയൻതാര വിവാഹത്തിന് ധരിച്ച ആഭരണങ്ങളെല്ലാം വിഘ്നേഷ് നൽകിയതാണെന്നതാണ്.
2.5 കോടി മുതൽ 3 കോടി വരെ വിലയുള്ളതാണ് നയൻതാരയുടെ ആഭരണങ്ങൾ.
ഇതിനൊപ്പം അഞ്ച് കോടി രൂപ വിലയുള്ള വജ്രമോതിരവും വിക്കി നയൻസിന് സമ്മാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഭർത്താവ് വിഘ്നേഷിന് വിലകൂടിയ മറ്റൊരു സമ്മാനം നയൻതാരയും സമ്മാനിച്ചിട്ടുണ്ട്. ഇരുപത് കോടി വില വരുന്ന ബംഗ്ലാവാണ് വിവാഹ സമ്മാനമായി നയൻതാര വിഘ്നേഷിന് നൽകിയതത്രേ.
ബംഗ്ലാവിന്റെ ഡോക്യുമെന്റേഷൻ ജോലികൾ പൂർത്തിയായി. ബംഗ്ലാവ് വിഘ്‌നേഷിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. വിഗ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കൾക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചു.
ഇരുപത് പുരോഹിതന്മാരാണ് താരവിവാഹത്തിന് കാർമികത്വം വഹിച്ചത്. മൈലാപൂർ, തിരുത്താണി, വടപളനി, കളികമ്പൽ എന്നിവിടങ്ങളിൽ നിന്നാണ് പുരോഹിതന്മാർ എത്തിയത്.

