മാധ്യമപ്രവർത്തകന് മുഖ്യമന്ത്രിയുടെ ബന്ധുവിൽ നിന്ന് വധഭീഷണി

Advertisement

കണ്ണൂർ: സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തിയ ശിവദാസൻ കരിപ്പാൽ എന്ന വ്യക്തിക്ക് നേരെ വധഭീഷണി. കഴിഞ്ഞ ദിവസം കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ വച്ച് നടന്ന കോൺഗ്രസിന്റെ പ്രതിഷേധ സമരം ലൈവായി ശിവദാസൻ അദ്ദേഹത്തിന്റെ കണ്ണൂർ മീഡിയ എന്ന ചാനലിലൂടെ പുറത്തു വിട്ടിരുന്നു.

ഒരു സാധാരണ പ്രതിഷേധസമരം ആയിരുന്നു കണ്ണൂരിൽ നടന്നത്. ഇത് പുറത്ത് വിടുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. എന്നാൽ ഇതിനെതിരെ ആണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ വധഭീഷണി വന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ഭാഗത്തുനിന്നാണ് വധഭീഷണി ഇപ്പോൾ വന്നിട്ടുള്ളത്. വാട്സാപ്പ് വഴി സന്ദേശങ്ങൾ ആയാണ് ശിവദാസന് നേരെ വധഭീഷണി വന്നിട്ടുള്ളത്.