സംസ്ഥാനത്ത് കോവിഡ് 4-ാം തരംഗം? 4–ാം ഡോസ് വേണ്ടി വരുമോ?: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വിദ​ഗ്ദ്ധർ

Advertisement

കൊച്ചി: സംസ്ഥാനത്തും രാജ്യത്തും കോവിഡ് കേസുകൾ കൂടുന്നത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പുതിയ തരം​ഗത്തിന്റെ മുന്നറിയിപ്പാണോ എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

നാലാം തരം​ഗം ഉണ്ടാകുമോ നാലാം ഡോസ് വേണ്ടി വരുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ശക്തിയേറിയ പുതിയ വകഭേദമുണ്ടായില്ലെങ്കിൽ നാലാം തരംഗം ഉണ്ടാകാനിടയില്ലെന്നാണ് ഈ രം​ഗത്തെ വിദ​ഗ്ദ്ധർ വ്യക്തമാക്കുന്നത്. വാക്സിന്റെ നാലാം ഡോസ് ആവശ്യമായി വന്നേക്കാമെന്നും പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂർ സിഎംസി വൈറോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. ടി. ജേക്കബ് ജോൺ പറഞ്ഞു. ഈ ഘട്ടത്തിൽ കുട്ടികളാകും വൈറസ് വാഹകരാകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ 40% വർധനയാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് വാക്സീന്റെ മൂന്നാം ഡോസുകളാണ് ഇപ്പോൾ നൽകുന്നത്. ഇപ്പോഴത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറയുന്നു. അതേസമയം കോവിഡ് പൂർണമായും തുടച്ച് നീക്കാൻ എത്രകാലം എടുക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement