തിരുവല്ല: യുവജനങ്ങൾ നീറി പിടയുന്ന ലോകത്തിന് ഔഷധവും, അന്ധകാരത്തിൽ വെളിച്ചവുമാകണമെന്ന് സാൽവേഷൻ ആർമി സംസ്ഥന പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ യോഹന്നാൻ ജോസഫ് പറഞ്ഞു. സെൻട്രൽ ചർച്ചിൽ സാൽവേഷൻ ആർമി തിരുവല്ല ഡിവിഷൻ യുവജന കൗൺസിൽ (വൈ.പി കൗൺസിൽ ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ അധ്യക്ഷനായി.
ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ, യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ റെജി എം എസ്, വനിതാ ശുശ്രൂഷ ഡയറക്ടർ മേജർ ആനി ജോൺ, ക്യാപ്റ്റൻ ഇ എം വിനോദ് ,ലെഫ്.ബിജു ജി, യുവജന പ്രതിനിധികളായ റോബിനാ ബിനു, ഐറിഷ് ബാബു ,സുബിൻ കെ.ഒ, സാന്ദ്രാ മാർട്ടിൻ ,ജെനിഫർ ജോൺസൺ, എന്നിവർ പ്രസംഗിച്ചു. ഡിവിഷനിലെ 32 പള്ളികളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.വിവിധ പ്രോഗ്രാമുകളുടെ അവതരണവും നടന്നു.