കൊല്ലം: മത്സ്യഫെഡിന്റെ വരുമാനത്തില്‍ നിന്ന് ഒരു കോടി രൂപ തിരിമറി നടത്തിയകേസില്‍ താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം വാടി, കൊച്ചുകാളി അഴികത്ത് മഹേഷ്(32)ആണ് പിടിയിലായത്.
മത്സ്യഫെഡിന്റെ അന്തിപ്പച്ചയില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ഇത്രയും രൂപയുടെ തിരിമറി നടത്തിയത്. ശക്തികുളങ്ങരയിലെ പ്രീപ്രോസസിംഗ് കേന്ദ്രത്തില്‍ ഏഴ് വര്‍ഷമായി ജോലി നോക്കി വരികയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ അന്തിപ്പച്ചയില്‍ നിന്് കിട്ടിയ വിറ്റുവരവ് തുക കുറച്ച് കാണിച്ചാണ് ഇയാളും സഹായിയായ രണ്ടാംപ്രതി അനിമോനും 94 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്. ഓഡിറ്റിംഗിലാണ് ഭീമമായ നഷ്ടം കണ്ടെത്തിയത്.
രണ്ടാം പ്രതി അനിമോന്‍ സ്ഥിരം ജീവനക്കാരനാണ്. ഇയാള്‍ ഒളിവിലാണ്.