വൈൽഡ് ലൈഫ് വാർഡൻ എന്ന പദവി വനം വന്യജീവി സംരക്ഷണത്തിനു മാത്രം ഉദ്ദേശിച്ചുള്ളത് ,വന്യജീവികളെ വെടിവെച്ചു കൊല്ലാനല്ല

Advertisement

ഡോ.സൈനുദ്ദീന്‍ പട്ടാഴി

ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി കേരളത്തിൽ അനുവദിച്ചത് ദിശാ ബോധമില്ലാത്ത നടപടി: വൈൽഡ് ലൈഫ് വാർഡൻ എന്ന പദവി വനം വന്യജീവി സംരക്ഷണത്തിനു മാത്രം ഉദ്ദേശിച്ചുള്ളതാണ് . വന്യജീവികളെ വെടിവെച്ചു കൊല്ലാൻ മാത്രം ഈ പദവി ഉപയോഗിക്കില്ല .

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡൻറ് മേയർ എന്നിവർക്ക് ഈ പദവി കൊടുത്തതുകൊണ്ട് ആ പദവിയുടെ മഹത്വമാണ് നഷ്ടമായത്.’ മറ്റു സംസ്ഥാനങ്ങളിൽ വനം വന്യജീവി ജൈവ വൈവിധ്യം എന്നിവയെപ്പറ്റി നല്ല അറിവ് ഉള്ള വ്യക്തികൾക്ക് മാത്രം ഒന്നു മുതൽ മൂന്ന് വർഷം വരെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി കൊടുക്കാറുണ്ട്. കേരളത്തിൽ എത്ര പഞ്ചായത്ത് പ്രസിഡൻറിന് ഈ വിഷയത്തിൽ അറിവുണ്ട്? പഞ്ചായത്ത് രാജ് പ്രകാരം പഞ്ചായത്ത് പ്രസിഡൻ്റ് മേയർ എന്നിവർ പബ്ലിക്ക് സെർവൻ്റാണ് ‘ അതുകൊണ്ട് ഈ അധികാരം കൊടുക്കാമോ? ശിപായിയും പബ്ലിക്ക് സെർവൻറാണ് ” ഒരു വന്യ ജീവിയെ വെടി വെയ്ക്കുമ്പോൾ പ്രായം ചെന്നതാണോ , രോഗം ബാധിച്ചതാണോ , ഗർഭിണിയാണോ എന്നെല്ലാം തിട്ടപ്പെടുത്തണം .

അതിനുള്ള വിവരം എത്ര പ്രസിഡൻറുമാർക്ക് ഉണ്ട്? ഈ വിഭാഗത്തിൽ പെടുന്ന വന്യ ജീവിയെ മയക്കുവെടി വെച്ച് കാട്ടിൽ വിടണം. ഇതെല്ലാം ചെയ്യുവാൻ ജില്ലാതലത്തിൽ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ , ഫോറസ്റ്റ് ഗാർഡുകൾ ഉള്ളപ്പോൾ എന്തിന് വെറും രാഷ്ട്രീയക്കാരായ പ്രസിഡൻ്റുമാർക്കും മേയർക്കും പദവിയും അധികാരവും കൊടുത്തു? മുഖ്യമന്ത്രി അധ്യക്ഷനായ വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡാണ് ഈ തീരുമാനം എടുത്തത്. ഈ ബോർഡിൽ സർക്കാർ നോമിനികളും എൻ.ജി.ഒ നോമിനികളും കാണും. രാഷ്ട്രീയ തീരുമാനങ്ങൾ വരുമ്പോൾ അറിവുള്ള സർക്കാർ നോമിനികൾ പ്രതികരിക്കുന്നില്ല . ഇപ്പോഴത്തെ ബോർഡിൽ വനംവന്യജീവികളെ പ്പറ്റി അറിവുള്ള ഒരു എൻ.ജി.ഒ ഇല്ലെന്നത് സത്യം .

(കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ പ്രസിഡൻ്റ് ആണ് ലേഖകന്‍)