രഞ്ജിനിക്ക് ഇത് പ്രണയപ്പൂക്കാലം

Advertisement

അവതാരക അഭിനേത്രി എന്നീ നിലകളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ രഞ്ജിനി ഹരിദാസ് തന്‍റെ പ്രണയയാത്രാ ചിത്രങ്ങള്‍ പങ്കുവച്ചത് ശ്രദ്ധേയമായി. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് മലയാളം മിനിസ്‌ക്രീനില്‍ തന്റേതായ ഇടം കണ്ടെത്തിയ രഞ്ജിനിക്ക് വലിയൊരു ആരാധകനിരയുണ്ടെന്ന് അവരുടെ സമൂഹമാധ്യമഅക്കൗണ്ടുകളില്‍ പരിശോധിച്ചാല്‍ മനസിലാകും.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത പരിപാടിയില്‍ അവതാരക എന്ന നിലയിലാണ് രഞ്ജിനി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. ഏതു സാഹചര്യവും അയത്നലളിതമായി കൈകാര്യം ചെയ്യുന്ന രഞ്ജിനിയുടെ അത്രമെച്ചമല്ലാത്ത മലയാളം പോലും പ്രേക്ഷകര്‍ക്ക് ഹരമായിരുന്നു. പിന്നീട് ബിഗ് ബോസ് സീസണ്‍ ഒന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി ഹരിദാസ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്.

തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം രഞ്ജിനി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കാമുകനും അടുത്ത സുഹൃത്തുമായ ശരത് പുളിമൂടിനൊപ്പം വെക്കേഷന് പോയ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.രഞ്ജിനിയുടെ പ്രണയം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 16 വര്‍ഷമായി തന്റെ സുഹൃത്തായിരുന്ന ശരത്തുമായിട്ടാണ് താന്‍ പ്രണയത്തിലായതെന്ന് രഞ്ജിനിവെളിപ്പെടുത്തിയിരുന്നു.


ശരത് പുളിമൂടിനൊപ്പമുള്ള യൂറോപ്യന്‍ ട്രിപ്പിന്റെ ചിത്രങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. നെതര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ഇടങ്ങളില്‍ ഇരുവരുമൊരുമിച്ച്‌ യാത്ര പോയിരുന്നു. ഇവിടെ നിന്നുള്ള നയന മനോഹരമായ പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. തുലിപ് പൂക്കള്‍ക്കിടില്‍ ശരത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അതിമനോഹരമായി തന്നെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.


കോവിഡ് കാലത്തെ വിരസതയിലാണ് തന്റെ പ്രണയം തളിര്‍ത്ത വിവരം രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തിയത്. ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാമുകന്‍ ശരത് പുളിമൂടിനെക്കുറിച്ച്‌ രഞ്ജിനി മനസ്സു തുറന്നത്. 16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും.


ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്ന ആകാംഷ ആരാധകരില്‍ നിന്നുയരുന്നുണ്ടെങ്കിലും ഇക്കാര്യം അറിയില്ലെന്നാണ് രഞ്ജിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ശരത്തുമായുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ രഞ്ജിനി പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരുമൊന്നിച്ചുള്ള പ്രണയം രണ്ട് വര്‍ഷം പിന്നിട്ടതായി രഞ്ജിനി കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍ ആരോധകരെ അറിയിച്ചിരുന്നു. ബിസിനസുകാരനാണ് രഞ്ജിനിയുടെ കാമുകന്‍ ശരത്ത് പുളിമൂട് ശരത്തിന്‍റെ അഭിപ്രായവും വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടില്ല.

Advertisement