ഏതുസമയത്തും നമ്മുടെ നാട്ടില്‍ സുലഭമായ പഴമാണ് ഏത്തപ്പഴം(banana),നാടന്‍ ചായക്കടകളിലെ അവിഭാജ്യവിഭവമാണ് നേന്ത്രപ്പഴം. ഒരെണ്ണം കഴിച്ച് ഒരു ചായയും കുടിച്ചാല്‍ ഒരു ദിവസത്തേക്കുള്ള എനര്‍ജിയായി. എന്‍സിസി പരിശീലകര്‍ വൈകിട്ട് കുട്ടികളെ നന്നായി പരിശീലിപ്പിച്ചിട്ട് ഏത്തപ്പഴം തരുന്നത് ഇവന്‍റെ ഗുണം കൊണ്ടാണ്.
പോഷകസമ്പന്നമാണ് ഏത്തപ്പഴം. നാച്ചുറല്‍ ഷുഗര്‍, സൂക്രോസ്, ഫ്രക്ടോസ് എന്നിവയാല്‍ സമ്പന്നമായ ഏത്തപ്പഴം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. നമ്മള്‍ ദക്ഷിണേന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണിത്. അമേരിക്കക്കാര്‍ക്കു പോലും ആപ്പിള്‍, ഓറഞ്ച് എന്നിവയേക്കാള്‍ പ്രിയം ഇതാണത്രേ.
പച്ചഏത്തക്കയെക്കാള്‍ ഒരല്‍പം പഴുത്ത ഏത്തപ്പഴം ആണ് കൂടുതല്‍ പോഷകപ്രദം. പഴുത്ത ഏത്തക്കയില്‍ TNF (Tumour Necrosis Factor) ധാരാളമുണ്ട്. ഇത് അനിയന്ത്രിത കോശവളര്‍ച്ചയെ തടഞ്ഞ് പ്രതിരോധശേഷി കൂട്ടുകയും ട്യൂമര്‍ കോശങ്ങള്‍ വളരാതെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഏത്തപ്പഴം പ്രതിരോധശേഷി കൂട്ടുകയും സെല്‍ കൗണ്ട് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഇവയിലുണ്ട്.
എത്തപ്പഴത്തില്‍ ഫൈബര്‍ ധാരാളമുണ്ട്. ഇത് മലശോധന ശരിയായി നടക്കാന്‍ സഹായിക്കും. ഇവയിലെ സോഡിയം ലെവല്‍ രക്തസമ്മർദം നിയന്ത്രിക്കാനും സഹായകമാണ്. അള്‍സര്‍ വരാതെ കാക്കാനും ശരീരഊഷ്മാവ് കുറയ്ക്കാനും ഏത്തപ്പഴം സഹായിക്കും . കൂടാതെ ഇതിലെ Tryptophan എന്ന കോമ്പൗണ്ട് വിഷാദം കുറയ്ക്കും.
വ്യായാമം ചെയ്യുന്നവര്‍ അതിനു മുൻപ് ഏത്തപ്പഴം കഴിക്കുന്നത് എനര്‍ജി കൂട്ടും. ഏത്തപ്പഴത്തിലെ പൊട്ടാസ്യം പേശീവേദനയ്ക്ക് പരിഹാരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഏത്തപ്പഴം ശരീര ഭാരം കൂട്ടുമോ, കുറയ്ക്കുമോ? സംശയങ്ങൾ അവസാനിപ്പിക്കാൻ സമയമായി
ഏത്തപ്പഴമെന്നും നേന്ത്രപ്പഴമെന്നും തരംപോലെ മലയാളി വിളിക്കുന്ന ഇവൻ ഗുണഗണങ്ങളിൽ മുമ്പില്‍ തന്നെയാണ്. ഫൈബർ, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകമൂല്യങ്ങളാൽ സമ്പന്നമാണ് നമ്മുടെ ഏത്തപ്പഴം.
ശരീരം പുഷ്ടിപ്പെടാൻ ഏത്തപ്പഴം കഴിക്കാൻ പറയുമ്പോള്‍ തന്നെ വണ്ണം കുറക്കാനും ഇത് കഴിക്കാൻ പറയാറുണ്ട്. ആകെ സംശയമായല്ലേ. ഏത്തപ്പഴം കഴിക്കുന്നത് ശരീരം പുഷ്ടിപ്പെടുത്താൻ സഹായിക്കുമോ അതോ ഭാരം കുറക്കാൻ സഹായിക്കുമോ?
ഏത്തപ്പഴം കാർബോ ഹൈഡ്രേറ്റിനാൽ സമ്പന്നമാണ്. അതിനാൽ ഭാരം കുറവ് ഒഴിവാക്കാൻ ഇവ കഴിക്കാന്‍ പലപ്പോഴും പറയാറുണ്ട്. എന്നാൽ ഏത്തപ്പഴത്തിൽ അടങ്ങിയത് അന്നജത്തിന്‍റെ രൂപത്തിലുള്ള നല്ല കാർബോഹൈഡ്രേറ്റ് ആണ്. അത് ശരീരം ഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാണ്. ഫൈബർ സാന്നിധ്യത്താൽ സമ്പന്നവും കുറഞ്ഞ കലോറിയോടെയുള്ളതുമാണ്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ ഗ്ലൈസ്മിക് സൂചിക ഉയർന്നുനിൽക്കാറില്ല. അതിനാൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ കഴിക്കുമ്പോള്‍ കാണുന്ന പ്രമേഹത്തിലെ ഉയർച്ചയും ശരീര പോഷണ പ്രശ്നങ്ങളും ഏത്തപ്പഴം കഴിക്കുമ്പോള്‍ ഉണ്ടാകില്ല.
ആവശ്യമായ പ്രമേഹനിലയും പോഷണനിലയും തുടരുന്നത് വഴി ശരീരം കൂടുതൽ കൊഴുപ്പും ഊർജവും ഉൽപ്പാദിപ്പിക്കും. ഭക്ഷണ, പോഷകാഹാര വിദഗ്ദയായ ഡോ. സുനാലി ശർമ പറയുന്നത് ഇങ്ങനെയാണ്: ഏത്തപ്പഴം പോഷണത്താലും ഊര്‍ജത്താലും സമ്പുഷ്ടമാണ്. മനുഷ്യശരീരത്തിന് അവശ്യം വേണ്ട ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഉറവിടം കൂടിയാണ് ഇവ. ഏത്തപ്പഴം ഒരിക്കലും ഭാരം കുറക്കുകയോ കൂട്ടുകയോ ഇല്ല. ഏത്തപ്പഴം അടങ്ങിയ ഭക്ഷണം, സമയം, രീതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അവ വഴിയുള്ള ഭാര നിയന്ത്രണം സാധ്യമാകുന്നത്.
ഭാരം കുറക്കാൻ ഏത്തപ്പഴം എങ്ങനെ കഴിക്കാം?
ഇടത്തരം ഏത്തപ്പഴം 105 കലോറിയും 27ഗ്രാം കാർബോ ഹൈഡ്രേറ്റും മൂന്ന് ഗ്രാം ഫൈബറും 14 ഗ്രാം വരെ പ്രകൃത്യാലുള്ള പഞ്ചസാരയും അടങ്ങിയതായിരിക്കും. ഇവ ആവശ്യമായ മൈക്രോന്യൂട്രിയൻസ് അടങ്ങിയവയുമായിരിക്കും. ഏത്തപ്പഴം നിങ്ങളുടെ പോഷണശേഷിയെ വർധിപ്പിക്കുകയും ഉച്ചഭക്ഷണത്തിന് മുമ്പ് ലഘുഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യും. ഏത്തപ്പഴം കഴിക്കുന്നത് ഭാരനഷ്ടത്തിന് ഇടയാക്കുമെന്ന ഭീതി ഒഴിവാക്കാൻ ഡോക്ടർമാർ തന്നെ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു ദിവസം പരമാവധി അഞ്ച് കഷ്ണത്തിൽ അധികം കഴിക്കാതിരിക്കുക. ലഘുഭക്ഷണം ആവശ്യമുള്ളതിന് തൊട്ടുമുമ്പ് കഴിക്കുക. ഇത് നിങ്ങളുടെ ശേഷി വർധിപ്പിക്കും.
ഏത്തപ്പഴം വഴി ഭാരം വർധിക്കുന്നത് എങ്ങനെ?
നിശ്ചിത രീതിയിൽ ഏത്തപ്പഴം കഴിക്കുന്നത് ശരീര ഭാരം വർധിപ്പിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. മിൽക്ഷേക് രൂപത്തിൽ ഏത്തപ്പഴം കഴിക്കുന്നത് ഭാരം വർധിപ്പിക്കും. ഷേക്കിൽ ചേർക്കുന്ന മറ്റ് സാധനങ്ങൾ കൂടിയാകുമ്പോള്‍ അതിനുള്ള സാഹചര്യമൊരുങ്ങുന്നു. തൈരിനൊപ്പം ചേർത്തുകഴിക്കുന്നതും ഭാരം വർധിപ്പിക്കും. ഇതുവഴി ഉയർന്ന അളവിലുള്ള പോഷണമാണ് ശരീരത്തിൽ എത്തുന്നത്. എന്ത് ആവശ്യത്തിനായാലും നിങ്ങളുടെ ഭക്ഷണത്തിൽ ഏത്തപ്പഴം ചേർക്കാൻ മറക്കരുത്. ശരീര പോഷണത്തെ എല്ലാവിധത്തിലും ഇത് സഹായിക്കുമെന്നതിൽ സംശയം വേണ്ടെന്ന് ഡോക്ടർമാർ പറയുന്നു.