ആർഎസ്‌എസ് പ്രവർത്തകൻ വത്സരാജ് വധക്കേസ് : പ്രതികളെ വെറുതെ വിട്ടു

Advertisement

കണ്ണൂർ: ആർഎസ്‌എസ് പ്രവർത്തകൻ വത്സരാജ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു. ഏഴ് സിപിഎം പ്രവർത്തകരെ ആണ് തലശ്ശേരി അഡി.

ജില്ലാ സെഷൻ കോടതി വെറുതെ വിട്ടത്. 2007 മാർച്ച്‌ നാലിനാണ് ആർ.എസ്.എസ് പ്രവർത്തകനും അഭിഭാഷകനുമായ വത്സരാജ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സി.പി.എം പ്രവർത്തകരായ സജീവൻ, കെ.ഷാജി, മനോജ്, സതീശൻ, പ്രകാശൻ, ശരത് അടക്കം ഏഴു പേരെയാണ് കോടതി വെറുതെ വിട്ടത്. ലോക്കൽ പൊലീസ് അന്വേഷണം നടത്തിയ കേസിൽ വത്സരാജിൻറെ ഭാര്യ നൽകിയ ഹർജിയിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.

Advertisement