പടിഞ്ഞാറെ കല്ലടയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം… വീട്ടമ്മയ്ക്ക് കടിയേറ്റു

Advertisement


പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലടയിൽ തെരുവ് നായ ഇന്ന് വീണ്ടും മറ്റൊരു വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മെഡിക്കൽ സ്റ്റോറിൽ പോയി തിരികെ വന്ന വീട്ടമ്മയെ ഉള്ളുരുപ്പ് ഗുരുമന്ദിരത്തിന് സമീപത്തുനിന്നും പാഞ്ചേരി ഭാഗത്തേക്കു പോകുന്ന വഴിയിൽ വച്ചാണ് തെരുവ് നായകടിച്ചത്…
കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ച് ഗുരുതര പരിക്കേറ്റ വൃദ്ധ മാതാവ് ഇപ്പഴും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തൊഴിലുറപ്പ് ജോലിക്ക് പോയ വീട്ടമ്മയെ പട്ടി കടിച്ചതും തൊട്ടടുത്ത ദിവസം തന്നെയാണ്.
അധികൃതർ നിസം​ഗത വെടിഞ്ഞ് തെരുവ്നായ ശല്യം പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കല്ലട സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.