ഇ പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഈഡന്‍

Advertisement

തിരുവനന്തപുരം: പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് യാത്ര ചെയ്ത വിമാനത്തില്‍ വച്ച് രണ്ട് പേരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇ പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഈഡന്‍. ഇന്‍ഡിഗോയും വ്യോമയാന മന്ത്രാലയ അധികൃതരും ജെ എം സിന്ധ്യയും എന്ത് കൊണ്ടാണ് കേസെടുക്കാത്തത് എന്നും ഹൈബി ഈഡന്‍ ട്വിറ്ററിലൂടെ ചോദിച്ചു.

വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച രണ്ട് പേരെ ഇ പി ജയരാജന്‍ കൈകാര്യം ചെയ്യുന്നതും തള്ളിയിടുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വച്ച് കൊണ്ടാണ് ഹൈബി ഈഡന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഹൈബി ആവശ്യപ്പെട്ടു.