എസ്എസ്എല്‍സി പരീക്ഷാഫലം: ഉപരിപഠനത്തിന് മതിയായ സൗകര്യങ്ങളില്ല

Advertisement

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പുറത്ത് വന്നത്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഈ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അതിനുള്ള സൗകര്യം നമുക്ക് ലഭ്യമാണോ എന്ന ചോദ്യമാണ് ഇവിടെ പ്രധാനമായും ഉയരുന്നത്.

തിരുവനന്തപുരംം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ സീറ്റുകള്‍ അധികം വരുമ്പോള്‍ വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. വടക്കന്‍ ജില്ലകളില്‍ യോഗ്യത നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉള്ളത്. ഇതിന് ആനുപാതികമായി ഉന്നത പഠനത്തിനുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണത്തില്‍ കുറവും പഠന സൗകര്യങ്ങള്‍ കൂടുതലുമാണ്.

സംസ്ഥാനത്ത് മൊത്തം 4,21,694 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 3,06,150 സീറ്റുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. വിഎച്ച്എസ്ഇയില്‍ 27,525 സീറ്റുകളുണ്ട്. ഐടിഐയില്‍ 33,326 സീറ്റുകളും പോളിടെക്‌നിക് കോളജുകളില്‍
11,790 സീറ്റുകളുമുണ്ട്. അതായത് സംസ്ഥാനത്ത് ഉന്നത വിദ്യ്ാഭ്യാസത്തിനായി ആകെ 3,78,791 സീറ്റുകളാണ് മൊത്തം ഉള്ളത്. അപ്പോള്‍ യോഗ്യത നേടിയ 42,903 വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു.

………………………………………….
തിരുവനന്തപുരം ജില്ലയില്‍ 33,959 വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുള്ളത്. എന്നാല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 24,950 സീറ്റുകളാണ് ജില്ലയില്‍ ആകെ ഉള്ളത്. 2,800 സീറ്റുകള്‍ വിഎച്ച്എസ്ഇയിലുമുണ്ട്. ഐടിഐകളില്‍ 5,782 സീറ്റുണ്ട്. പോളിടെക്‌നിക് വിഭാഗത്തില്‍ 1,275 സീറ്റുമുണ്ട്. ആകെ 34,807 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നടത്താം. ജില്ലയില്‍ അധികമായി 848 സീറ്റുകളുണ്ട്. അതായത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ എല്ലാം പ്രവേശനം നേടിയാലും ജില്ലയില്‍ 848 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കും.

കൊല്ലം ജില്ലയിലാകട്ടെ 30,534 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ 22,800 സീറ്റുകളുണ്ട്. വിഎച്ച്എസ്ഇയില്‍ 4,025 സീറ്റുണ്ട്. ഐടിഐയില്‍ 4,905 സീറ്റുകളുമുണ്ട്. പോളി ടെക്‌നിക്ക് കോളജുകളില്‍ 600 സീറ്റുകളുമുണ്ട്. ആകെ 32,33ദ സീറ്റുകളില്‍ വിദ്യാര്‍്ത്ഥികള്‍ പ്രവേശനം നേടുമ്പോള്‍ 1,796 സീറ്റുകളാണ് അധികം വരുന്നത്.

പത്തനംതിട്ടയില്‍ 10,397 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 12,900 സീറ്റുകളും വിഎച്ച്എസ്ഇയില്‍ 1,925 സീറ്റുകളും ഐടിഐയില്‍ 766 സീറ്റുമുണ്ട്. പോളി ടെക്‌നിക്കില്‍ 880 സീറ്റുകളുമുണ്ട്. മൊത്തം 16,471 സീറ്റുകള്‍ ലഭ്യമാണ്. അധികം വരിക 6,074 സീറ്റുകളാണ്.

ഇത്തരത്തില്‍

Advertisement