.
ചെന്നൈ:ഒറ്റ സിനിമയായാല്‍പോലും അതില്‍ നല്ലഒരു വേഷം ചെയ്യുന്നവരെ മറക്കുന്നവരല്ല മലയാളികള്‍, മലയാളി മറക്കാത്ത നായികയാണ് ഐശ്വര്യ ഭാസ്‌കര്‍. മറ്റൊരു ബന്ധവുമുണ്ട് മലയാളികളുടെ പ്രിയനടി ലക്ഷ്മിയുടെ മകള്‍.
മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി അവര്‍ മാറിയിരുന്നു. ബട്ടര്‍ഫ്ളൈസിലൂടെ ഇരട്ട നായികയായി വന്ന ഐശ്വര്യ പിന്നീട് മോഹന്‍ലാലിനൊപ്പം തന്നെ നരസിംഹം, പ്രജ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലുമൊക്കെയായി നടി അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ദുരിതപൂര്‍ണമായ ജീവിതമാണ് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാവുന്നത്. താരപ്പകിട്ടുള്ള ജീവിതമല്ല താന്‍ നയിക്കുന്നതെന്ന് ഐശ്വര്യ തുറന്നു പറയുന്നു. താനിപ്പോള്‍ തെരുവുകളില്‍ സോപ്പുവിറ്റാണ് ജീവിക്കുന്നതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഗലാട്ടാ തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.
മറ്റ് നിരവധി വെളിപ്പെടുത്തലുകളും ഐശ്വര്യ ഈ അഭിമുഖത്തില്‍ നടത്തിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്നത് താരപുത്രന്മാര്‍ക്കോ താരപുത്രിമാര്‍ക്കോ നേരിടേണ്ടി വന്നിട്ടില്ലെന്ന് ഐശ്വര്യ പറയുന്നു. ആര്‍ക്ക് മുന്നിലും കോംപ്രമൈസ് ചെയ്യാതെ തന്നെ വളരാന്‍ സാധിക്കുമെന്ന് ഐശ്വര്യ വ്യക്തമാക്കി. അങ്ങനെ കൂടുതല്‍ വലുതാവാന്‍ അഡ്ജസ്റ്റമെന്റ് ചെയ്തവരെല്ലാം, എത്രത്തോളം സമാധാനപരമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് ഞങ്ങളെല്ലാവരും കാണുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. വിര്‍ജിനിറ്റി എന്നത് വലിയ വിഷയമൊന്നുമല്ല. അത് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. സൈക്ലിംഗോ കുതിരയോട്ടമോ ഒക്കെ നടത്തിയാല്‍ നഷ്ടമാകാവുന്നതാണ് ഇത്. മെഡിക്കലി ഇത് തെളിയിക്കപ്പെട്ടതാണെന്നും ഐശ്വര്യ വ്യക്തമാക്കി.
ഇപ്പോള്‍ കന്യകാത്വം തിരിച്ചുകിട്ടാന്‍ എന്തൊക്കെ ശസ്ത്രക്രിയകള്‍ ഒക്കെയുണ്ട്. ശരിക്കും ഇതിലൊക്കെ വിശ്വസിക്കുന്ന പുരുഷന്മാരാണ് മണ്ടന്മാരെന്ന് ഐശ്വര്യ പറയുന്നു. സ്ത്രീകളെ ഐറ്റം എന്നൊക്കെ പറയുന്നവര്‍, അവരുടെ വീടുകളില്‍ എല്ലാം വാങ്ങി ശീലിച്ചവരായിരിക്കും. സ്ത്രീകളെയും അങ്ങനെയായിരിക്കും വാങ്ങിയിട്ടുണ്ടാവുക. അതായിരിക്കും മറ്റ് സ്ത്രീകളെ ഐറ്റം എന്നൊക്കെ വിളിക്കുന്നത്.
സ്വന്തം അവസ്ഥയെപ്പറ്റി തുറന്നുപറയുകയാണ് ഐശ്വര്യ.ഇപ്പോള്‍ ഞാന്‍ തൊഴിലില്ലാതെ ഇരിക്കുകയാണ്. വീട്ടില്‍ നാല് പൂച്ചകളുണ്ട്. എനിക്ക് മാത്രമല്ല അതിനും ഭക്ഷണം കൊടുക്കണം. ആരെങ്കിലും അവസരം നല്‍കിയാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ. ഒരു ആഴ്ച്ചയായി തെരുവിലെല്ലാം പോയി സോപ്പു വില്‍ക്കുകയാണ് ഞാന്‍. ആ സാഹചര്യം മാറണമെങ്കില്‍ തീര്‍ച്ചയായും ജോലി കിട്ടണം. ജോലിയുമില്ല, സാമ്പത്തികമായി ഒന്നുമില്ല. അതുകൊണ്ട് സന്തോഷത്തോടെ തന്നെ സോപ്പു വില്‍ക്കേണ്ടി വരുന്നത്. സത്യമായിട്ടും ഞാന്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണ്. സോപ്പ് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് താന്‍ ജീവിക്കുന്നതെന്ന് അവര്‍ അവതാരകയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.
കടങ്ങളൊന്നുമില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലിയുമില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെ പോകുമെന്നും താരജാഡയേതുമില്ലാതെ ഐശ്വര്യ പറഞ്ഞു.