അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം

Advertisement

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച്‌ നടത്തി.

തിരുവനന്തപുരത്ത് രാജഭവനിലേക്ക് നടന്ന മാർച്ചിൽ 300ൽ അധികം പേർ പങ്കെടുക്കുന്നുണ്ട്. ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് പ്രധാന ആവശ്യം.

തമ്പാനൂരിൽ നിന്നാണ് രാജ്ഭവൻ മാർച്ച്‌ ആരംഭിച്ചത്. വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായാണ് ഉദ്യോഗാർത്ഥികളുടെ മാർച്ച്‌. സൈന്യത്തിൽ ചേരുന്നതിനായുള്ള മെഡിക്കൽ ടെസ്റ്റ്, കായികക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ടി.ഒ.ഡി പിൻവലിക്കണമെന്നും സേനയിൽ സ്ഥിര നിയമനം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.