ജീവൻ പണയം വച്ച് വൃക്കയുമായി എത്തിയിട്ടും ഫലമുണ്ടായില്ല; ​ഗദ്​ഗദത്തോടെ ആംബുലൻസ് ഡ്രൈവർ

Advertisement

തിരുവനന്തപുരം: ജീവൻ പണം വച്ചാണ് തുടിക്കുന്ന വൃക്കയുമായി തിരുവനന്തപുരത്തേക്ക് കുതിച്ചത്. എന്നാൽ തെല്ലും ഫലമുണ്ടായില്ല. ആംബുലൻസ് ഡ്രൈവർ അനസ് പറഞ്ഞു.

ഒരു പോള കണ്ണടയ്ക്കാതെ, വെള്ളം പോലും കുടിക്കാതെയാണ് വണ്ടിയോടിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും രോഗിയെ രക്ഷിക്കാൻ സാധിക്കാതെ പോയതിൽ സങ്കടമുണ്ടെന്ന് അനസ് പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവറായ അനസ്. രോഗിക്ക് വേണ്ടി എറണാകുളത്തുനിന്ന് വൃക്കയുമായി ജീവൻ കൈയിൽ പിടിച്ച് എത്തിയ ഡ്രൈവറാണ് ഇദ്ദേഹം. വൃക്ക തകരാറിലായ രോഗിക്ക് വേണ്ടി മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്ന് കൃത്യസമയത്താണ് എത്തിയത്. എന്നാൽ, ശസ്ത്രക്രിയ മണിക്കൂറുകൾ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു.

പോലീസിന്റെയും അധികൃതരുടെയും സഹായം കൊണ്ടാണ് ഇത്രയും വേഗം എത്താൻ സാധിച്ചത്. നിരവധി തവണ രോഗികളുമായും മറ്റും ആംബുലൻസ് ഓടിച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരു അനുഭവം ഇതാദ്യമായാണെന്നു അനസ് പറഞ്ഞു.

Advertisement