കൊച്ചി.കൂത്താട്ടുകുളം സ്വദേശിനിയായ ഒരു 93കാരി ഇപ്പോള്‍ നാട്ടുകാരുടെ ലേഡിസൂപ്പര്‍ സ്റ്റാര്‍ആണ്. പുരയിടത്തിലെ കിണറ്റിൽ കാലിടറി വീണ തൊണ്ണൂറ്റിമൂന്നുകാരി രണ്ടാം ജന്മം നേടി കരയ്ക്കെത്തുകയായിരുന്നു.കൂത്താട്ടുകുളം സ്വദേശി അന്നമ്മ പത്രോസാണ് നിലയില്ലാ വെള്ളത്തിൽ വീണ്ടിട്ടും മനകരുത്തോടെ തിരിച്ചു കയറിയത്. ഫയർഫോഴ്സെത്തും വരെ കിണറ്റിലെ ഫൂട്ട് വാൽവിൽ പിടിച്ചു നിൽക്കുകയായിരുന്നു അന്നമ്മ.
അടുത്ത വീട്ടിൽ നിന്ന് കറിവേപ്പില വാങ്ങി മടങ്ങി വരുമ്പോഴാണ് കാലിടറി അന്നമ്മ കിണറ്റിൽ വീഴുന്നത്.നിലയില്ലാ വെള്ളത്തിൽ അവർ മുങ്ങിപ്പൊങ്ങി,ഫൂട്ട് വാൽവ് ഓസിനടുത്തു വരെ നീന്തിയെത്തിയ അന്നമ്മ വാൽവിൽ പിടിച്ച് കാത്തിരുന്നു. ശബ്ദം കേട്ടെത്തിയ അയൽ വാസികൾ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർ ഫോഴ്സെത്തും വരെ അന്നമ്മ മന:സാന്നിധ്യം വെടിയാതെ കിണറ്റിൽ കിടന്നു.
കരയിൽ നിന്ന് പരിഭ്രമിച്ച വീട്ടുകാരെ ആഴക്കിണറ്റിൽ നിന്ന് അന്നമ്മ സമാധാനിപ്പിച്ചു,വീണതിന്റെ ചെറിയ പരുക്കുകളൊഴിച്ചാൽ അന്നമ്മക്ക് മറ്റു പ്രശ്നങ്ങളില്ല.തൊണ്ണൂറ്റിമൂന്ന് വയസ്സിലും അന്നമ്മ കാണിച്ച ആത്മധൈര്യം ഫയർഫോഴ്സുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തുകയാണ്. ഓര്‍ത്താല്‍പ്പോലും നടുങ്ങുന്ന ആഴത്തിൽ നിന്ന് രണ്ടാം ജന്മം നേടിയ അന്നമ്മ അമ്മച്ചി ലേഡി സൂപ്പര്‍ സ്റ്റാറാണിപ്പോള്‍