കെ ഫോണ്‍; ബിപിഎല്‍ കുടുംബങ്ങളെ പറ്റിക്കലോ?

Advertisement

തിരുവനന്തപുരം: കെ ഫോണിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നിലപാട് മാറ്റം ഉണ്ടായത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തികച്ചും സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്.

പദ്ധതിയ്ക്ക് പിന്നില്‍ വലിയ തട്ടിപ്പ് ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. അതായത് ആയിരം രൂപ നല്‍കി മാസം തോറും നമ്മള്‍ റീചാര്‍ജ് ചെയ്യുന്ന ഇന്റര്‍നെറ്റ് കണക്ഷന് കമ്പനി നമുക്ക് വാഗ്ദാനം ചെയ്യുന്നത് 150 എംപിബിഎസ് വേഗതയാണ്. എന്നാല്‍ പോലും പലപ്പോഴും നെറ്റ് വളരെയധികം സ്ലോ ആണ്. നാം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് വളരെയേറെ സമയം ഇതിന് മുന്നില്‍ ഇരിക്കേണ്ട സ്ഥിതി.

ഈ സ്ഥിതിയിലാണ് കേവലം 15 എംപിബിഎസ് വേഗത തികച്ചും സൗജന്യമായി വാഗ്ദാനം ചെയ്ത് കൊണ്ട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ബിപിഎല്‍ കുടുംബങ്ങളെ പറ്റിക്കാന്‍ ഉള്ള പദ്ധതിയായി ആണ് വിലയിരുത്തുന്നത്. 15 എംപിബിഎസ് വേഗത എന്ന പറയുമ്പോള്‍ ഇന്റര്‍നെറ്റ് കിട്ടാത്ത അവസ്ഥ തന്നെയാകും ഫലത്തില്‍ ഉണ്ടാകുക എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.