കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
അതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38000 രൂപയിൽ നിന്നിറങ്ങി. ഇതോടെ സ്വർണവില ഗ്രാമിന് 4,745 രൂപയിലും പവന് 37,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4745 രൂപയാണ്.
18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3920 രൂപയാണ്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.