പത്തനംതിട്ട. കോന്നി വനം ഡിവിഷനിലെ വനവികാസ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ കാട്ടാത്തി വനസംരക്ഷണ സമിതി നേതൃത്വത്തില്‍ സംഘടിപ്പിച്ച ചേവ ദൃശ്യസംഗീത കലാക്യാംപ് ശ്രദ്ധേയം. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വീണ്ടും പാട്ടുകാരിയായി ഇത്രവണ ഗോത്രഗാനം.
ക്യാംപിന്റെ ഉദ്ഘാടന സമയത്താണ്. ഗോത്രഗാനം പാടി കലക്ടര്‍ സദസിനെ കയ്യിലെടുത്തത്. ഗോത്രഗാനം അറിയുന്ന ഊരിലെ തുളസിയെ വിളിച്ച് അരികില്‍ നിര്‍ത്തി ഒപ്പം പാടുകയായിരുന്നു അവര്‍ ചെയ്തത്.
കോന്നി ഫോറസ്റ്റ് ഡിവിഷണല്‍ഓഫിസര്‍ കെഎന്‍ ശ്യാംമോഹന്‍ലാല്‍ അരുവാപ്പുലം പഞ്ചായത്ത്പ്രസിഡന്റ് രേഷ്മമറിയം കാട്ടാത്തി സമിതി പ്രസിഡന്‌റ് എപി ശശികുമാര്‍ സെക്രട്ടറി ഷൈന്‍സലാം ഡോ.സനല്‍ഭാസ്‌കര്‍ എന്നിവര്‍പ്രസംഗിച്ചു. ഉല്ലാസ് കോവൂര്‍, ബൈജു മലനട,അമ്പാടി കല്ലട എന്നിവരുടെ നാടന്‍പാട്ടുകളും ഉണ്ടായിരുന്നു. കാട്ടാത്തി,കോട്ടാമ്പാറ,ആവണിപ്പാറ എന്നീ ഊരുകളിലെ അംഗങ്ങളാണ് ചേവയില്‍ സംഗമിച്ചത്. നാടാന്‍പാട്ട്, കുരുത്തോല കൈവേല,വാദ്യഉപകരണ വാദനം എന്നിവയിലെ പരിശീലനവും നടന്നു.