സംസ്‌ഥാനത്ത്‌ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്‌ഥാപിക്കുന്നു

Advertisement

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്‌ഥാപിക്കുന്നു. കോവിഡിന് മുൻപ് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുന്നത്.

അൺറിസർവ്ഡ് എക്‌സ്‌പ്രസ് ആയിട്ടായിരിക്കും പാസഞ്ചർ ട്രെയിനുകൾ ഓടുക. എക്‌സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും.

കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, കൊല്ലം -ആലപ്പുഴ-കൊല്ലം പാസഞ്ചർ ജൂലൈ മൂന്ന് മുതലും, തൃശൂർ-കണ്ണൂർ പാസഞ്ചർ ജൂലൈ നാല് മുതലും ആരംഭിക്കും. കോട്ടയം വഴിയുള്ള മെമു ഉച്ചക്ക് 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് രാത്രി 8.10 ന് പുറപ്പെട്ട് ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ട് സർവീസുകളും ബുധനാഴ്‌ചകളിൽ ഉണ്ടാവില്ല.

കൊല്ലം-ആലപ്പുഴ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിൻ ആലപ്പുഴയിൽ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും. തൃശൂർ-കണ്ണൂർ എക്സ്‌പ്രസ് രാവിലെ 6.35ന് തൃശൂരിൽ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരിൽ എത്തും. കണ്ണൂർ-തൃശൂർ എക്‌സ്‌പ്രസ് ഉച്ചക്ക് 3.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് തൃശൂരിലെത്തും.