ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം

Advertisement

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും , അശ്ലീലം പറയുകയും ചെയ്തതായാണ് പരാതി. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ തൃശൂർ റയിൽവേ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് ഗുരുവായൂർ എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന തൃശ്ശൂർ തളിക്കുളം സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറ് പേർ മോശമായി പെരുമാറിയെന്നാണ് പരാതി. എറണാകുളം നോർത്തിൽ നിന്ന് ട്രെയിൻ വിട്ട ഉടൻ തന്നെ പെൺകുട്ടിയെ ശല്യം തുടങ്ങി

ഇടപ്പള്ളിയിൽ വെച്ച് പോലീസിനെ വിളിക്കാൻ റെയിൽവേ ഗാർഡിനോട്‌ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റു.

തൃശൂർ ഈസ്റ്റ് പൊലീസ് ആണ് പരാതി റെയിൽവേ പോലീസിന് കൈമാറിയത്. പെൺകുട്ടിയുടെയും പിതാവിൻ്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്സോ വകുപ്പ് അനുസരിച്ച് കേസ് എടുത്തു. പ്രതികളെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി റെയിൽവേ പൊലീസ് അറിയിച്ചു

Advertisement