അമ്മയില്‍ നിന്ന് പുറത്താക്കല്‍: പ്രതികരണവുമായി ഷമ്മി തിലകന്‍

Advertisement

കൊച്ചി: ഫെയ്‌സ്ബുക്കില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാവരും കണ്ടതല്ലേ. അതില്‍ പുറത്താക്കാന്‍ മാത്രം കാരണമുണ്ടോയെന്ന് എല്ലാവര്‍ക്കും പരിശോധിക്കാവുന്നതാണെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.

എനിക്ക് തന്നിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ ഇപ്പറയുന്ന കാരണങ്ങളൊന്നും ഉന്നയിച്ചില്ല. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. തൃപ്തികരമല്ലാത്തത് എന്താണെന്ന് തന്നെ അറിയിച്ചിട്ടില്ല. കൃത്യമായ കാരണങ്ങള്‍ അറിയിച്ച ശേഷം പ്രതികരിക്കാമെന്നും ഷമ്മി പറഞ്ഞു. പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.