ലോകം ചുറ്റിക്കറങ്ങുന്നതിനിടെ കേരളത്തിലുമെത്തി ‘സോഫിയ’; സെറ്റുമുണ്ടുടുത്ത് ആളുകളുമായി സംവദിച്ചു

Advertisement

തിരുവനന്തപുരം: ലോകം ചുറ്റിക്കറങ്ങുന്നതിനിടെ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യ റോബോട്ട് ‘സോഫിയ’ കേരളത്തിലുമെത്തി.

കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻട്രത്തിന്റെ ടെക് ഫെസ്റ്റായ ദൃഷ്ടി 2022-ന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ തലസ്ഥാനത്ത് എത്തിയത്. ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ ക്യാംപസിൽ സോഫിയ എത്തുന്നത്. സെറ്റുമുണ്ടുടുത്ത് ആളുകളുമായി ആശയവിനിമയം നടത്തി.

12 ലക്ഷം രൂപ ചിലവിട്ടാണ് ഈ മനുഷ്യ റോബോട്ടിനെ ഫെസ്റ്റിന്റെ സംഘാടകർ തിരുവനന്തപുരത്ത് എത്തിച്ചത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ സോഫിയയെ ടെക് ഫെസ്റ്റിന്റെ ഭാഗമാക്കാൻ സാധിച്ചതിന്റെ അഭിമാനത്തിലാണ് ദൃഷ്ടി 2022-ന്റെ സംഘാടകർ.

2017-ലാണ് സോഫിയയ്ക്ക് സൗദി അറേബ്യൻ പൗരത്വം ലഭിച്ചത്. ലോകത്ത് ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് എന്ന ഖ്യാതിയും സോഫിയക്കാണ്.