ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി 17 വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി ഹണി റോസ്.

പലരും മടിച്ചുനിന്ന സമയത്ത് മലയാള സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്യാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരാളാണ് ഹണി റോസ്.
മോഹൻലാലിൻറെ നായികയായി നിരവധി സിനിമകളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ പലപ്പോഴും വർക്ക്ഔട്ട് ആയിട്ടുമുണ്ട്.


തിരുവനന്തപുരം ലുലു മാളിൽ നടന്ന ഫുഡ് എസ്പോയുടെ അവസാന ദിനത്തിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കട്ട സ്റ്റൈലിഷ് ലുക്കിൽ കാണികളെ ആവേശത്തിലാക്കിയാണ് ഹണി റോസിന്റെ മാസ്സ് എൻട്രി

