അമ്മയിൽ ഭിന്നത രൂക്ഷമാകുന്നു; ഇടവേള ബാബു ദുബായിൽ പോയത് എന്തിനെന്ന് വെളിപ്പെടുത്താൻ നിർദ്ദേശം

Advertisement


കൊച്ചി: ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ‘അമ്മയിലെ’ എക്സിക്യുട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. ഗണേഷ് കുമാറിന്റെ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്ന് ഭാരവാഹികളിൽ ഒരു വിഭാഗം ആവശ്യപ്പെട്ട

ഇടവേള ബാബുവിനെതിരെ ഗണേഷ് കുമാർ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ഭാരവാഹികളുടെ ആവശ്യം. ഇടവേള ബാബു ദുബായിൽ പോയതെന്തിന് എന്നതിൽ വ്യക്തത വരുത്തണം, ബലാത്സംഗക്കേസ് അന്വേഷണം തുടരവെ വിജയ് ബാബുവിനെ ദുബായിൽ വെച്ച് കണ്ടതെന്തിനാണ് എന്നതിലും വിശദീകരണം വേണം. എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

വിജയ് ബാബുവിനെ സംരക്ഷിക്കാൻ ‘അമ്മ’യിലെ ചില ഭാരവാഹികൾ പണം വാങ്ങി സഹായിച്ചെന്ന ആരോപണം ഗുരുതരമാണ്. അമ്മ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും എത്രയും വേഗം എക്സിക്യൂട്ടീവ് യോഗം ചേരുകയോ വാർത്താസമ്മേളനം നടത്തുകയോ വേണമെന്നും അവർ ആവശ്യപ്പെടുന്നു. വിജയ് ബാബുവിനെ ജനറൽ ബോഡിയിലെത്തിച്ചതിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യമുണ്ടോ എന്ന് പരിശോധിക്കണം. വിജയ് ബാബുവിനെ എത്തിച്ച ഭാരവാഹികളോട് ‘അമ്മ’ വിശദീകരണം തേടണം. നിർമ്മാതാവ് കൂടിയായ വിജയ് ബാബുവിനെ യോഗത്തിൽ നേരിട്ടെത്തിച്ചത് എതിർപ്പ് കുറയ്ക്കാനുള്ള തന്ത്രമാണെന്ന ആരോപണവും ഭാരവാഹികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു മാധ്യമങ്ങളെ കണ്ടിരുന്നു. താരസംഘടനയായ ‘അമ്മ’ ക്ലബ്ബ് ആണെന്നായിരുന്നു ഇടവേള ബാബു അപ്പോൾ പറഞ്ഞത്. ഇതിനതെിരെ ​ഗണേശ്കുമാർ രം​ഗത്ത് എത്തിയിരുന്നു.

Advertisement