വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വര്‍ഷം തടവ്

Advertisement

പെരുമ്പാവൂര്‍. മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വര്‍ഷം തടവ്. നെല്ലിക്കുഴി സ്വദേശി ഇടയാലില്‍ അലിയാറിനെതിരെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ വിധി. സ്‌പെഷ്യല്‍ ജഡ്ജ് വി. സതീഷാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിലാണ് പ്രതി വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ തടിയിട്ടപറമ്പ് പോലീസില്‍ പരാതി നല്‍കി. തുടർന്ന് തടിയിട്ടപറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സിന്ധു, പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി.