മതനിന്ദ കേസ്; സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആർ കൃഷ്ണരാജിന് മുൻകൂർ ജാമ്യം

Advertisement

കൊച്ചി: മതവിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജിന് മുൻകൂർ ജാമ്യം അനുവദിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച്‌ സമൂഹമാദ്ധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

ജാമ്യം അനുവദിച്ചില്ലെങ്കിൽ പ്രഥമദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന വ്യാഖ്യാനമുണ്ടാകുമെന്നും അങ്ങനെവന്നാൽ തന്റെ ജീവന് ഭീഷണിയാകുമെന്നും കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. ഉദയ്‌പൂർ സംഭവത്തിന്റെ പത്രവാർത്തകൾ അടക്കം ഉയർത്തിക്കാട്ടിയായിരുന്നു വാദം. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെങ്കിലും കൃഷ്ണരാജ് അറിയിച്ചിരുന്നു.