യൂത്ത് കോൺ​ഗ്രസ് സംസ്ഥാനക്യാമ്പിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Advertisement


പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അടക്കം ഷോ കാണിക്കുകയാണെന്നും പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ മറ്റൊരു വിഭാഗവുമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു.സംഘടനാപ്രമേയത്തിന്മേലുളള ചര്‍ച്ചയിലാണ് വിമര്‍ശനം.മൂന്ന് ദിവസമായി തുടരുന്ന ക്യാമ്പ് ഇന്ന് സമാപിക്കും

പാലക്കാട് അഹല്യ ക്യാമ്പസില്‍ പുരോഗമിക്കുന്ന യുവ ചിന്തന്‍ ശിവിര്‍ ക്യാമ്പിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഷോ മാത്രമായി മാറുന്നുവെന്നാണ് പ്രധാന പരാതി.ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം.പല നേതാക്കളും ഇപ്പോഴും ഗ്രൂപ്പിസത്തിന്റെ വക്താക്കളാണെന്നും ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ ഒരു വിഭാഗവും എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്.ഇതിന് മാറ്റമുണ്ടാകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.സംഘടന പ്രമേയത്തില്‍ മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.ഇന്ന് പ്രമേയം ക്യാമ്പില്‍ അവതരിപ്പിക്കും.മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന ക്യാമ്പിന് ഇന്ന് സമാപനമാകും.കെ സുധാകരന്‍ അടക്കമുളള നേതാക്കള്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്