സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ ഇഡി ജപ്തി ചെയ്തു

Advertisement

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 173.48 കോടിരൂപയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നടപടി.

മാര്‍ട്ടിന്റെയും അയാളുടെ കമ്പനികളുടെയും പേരിലുള്ള തമിഴ്‌നാട്ടിലെ ഭൂമിയും ബാങ്ക് അക്കൗണ്ടുകളും അടക്കമുള്ളവയാണ് ജപ്തി ചെയ്തിരിക്കുന്നത്. മാര്‍ട്ടിനും ഇയാളുടെ പങ്കാളിയായ എന്‍ ജയമുരുഗനും അനധികൃതമായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സിക്കിം സര്‍ക്കാരില്‍ന്് 910,29,87,566 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ഇഡി കണ്ടെത്തി. ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം അടിച്ചെന്ന് കാട്ടി 2009 ഏപ്രിലിനും2010 ആഗസ്റ്റ് 31നും ഇടയിലാണ് തട്ടിപ്പുകള്‍ നടത്തിയത്.

മാര്‍ട്ടിന് വിവിധ ബാങ്കുകളിലായി 20.22 കോടിയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. ഇയാളുടെ വിവിധ കമ്പനികളിലായി 153.26 കോടിയുടെ ആസ്തിയും ഇഡി കണ്ടുകെട്ടി.

Advertisement