കൊട്ടാരക്കര പുല്ലാമലയിൽ കാർ കലുങ്കിലേക്ക് ഇടിച്ചു കയറി;കുന്നത്തൂർ സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്,കാർ യാത്രികയായ സ്ത്രീയുടെ നില ഗുരുതരം

Advertisement

കൊട്ടാരക്കര : പുല്ലാമലയിൽ കാർ കലുങ്കിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ കുന്നത്തൂർ സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരം.
പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നത്തൂർ സ്വദേശികളായ ജോൺസൺ,അലക്സാണ്ടർ,ഓമന എന്നിവർക്കാണ് പരിക്ക്.കാറിന്റെ പിൻസീറ്റിലിരുന്ന ഓമനയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.നെടുവത്തൂർ ഭാഗത്തു നിന്നും ആനക്കോട്ടൂർ – പുത്തൂർ വഴി കുന്നത്തൂരിലേക്ക് വരവേ ഇന്ന് രാവിലെ ആയിരുന്നു അപകടം. പാതയോരത്തെ കലുങ്കിൽ ഇടിച്ചു കയറിയ വാഹനം കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് മാറുകയായിരുന്നു.കലുങ്കിനോട് ചേർന്ന് കനാലിന്റെ ഭാഗമായ ആഴമുള്ള തോട് ഉണ്ടായിരുന്നെങ്കിലും അവിടേക്ക് കാർ മറിയാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Advertisement