ജാമ്യ വ്യവസ്ഥ ലംഘിച്ച 12 കുപ്രസിദ്ധ കുറ്റവാളികളുടെ ജാമ്യം റദ്ദാക്കി, എട്ടുപേര്‍ അറസ്റ്റില്‍

Advertisement

കൊല്ലം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കൊല്ലം സിറ്റി പൊലീസ് പരിധിയില്‍ 12 കുപ്രസിദ്ധ കുറ്റവാളികളുടെ ജാമ്യം റദ്ദാക്കി. ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി.

കിൡകൊല്ലൂര്‍ നിഷാദ് മന്‍സിലില്‍ നിഷാദ്, നിയാസ്, എന്നിവരെയും കൃഷ്ണപുരം ഷിഹാബ് മന്‍സിലില്‍ ഷാന്‍, ഓച്ചിറ പഴിക്കുഴി മൊഴൂര്‍ തറയില്‍ പ്യാരി, കടവൂര്‍ നീരാവില്‍ അനീഷ്് നിവാസില്‍ അഭിലാഷ്, ഇരവിപുരം വാളത്തുങ്കല്‍ മിറാസ് മന്‍സിലില്‍ മിറാസ്, തൃക്കോവില്‍വട്ടം തട്ടാറുകോണം പ്രശാന്തി ഹൗസില്‍ ശ്രീകാന്ത്, തൃക്കോവില്‍വട്ടം ചെറിയേല ചേരിയില്‍ മുഖത്തല ബിജുഭവനില്‍ ബിജു എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം സെഷന്‍സ് കോടതി ജഡ്ജി എം ബി സ്‌നേഹലത, കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി നിയതാ പ്രസാദ്, കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഉദയകുമാര്‍ എന്നിവരാണ് ഇവരുടെ ജാമ്യം റദ്ദാക്കാന്‍ ഉത്തരവിട്ടത്.