കണ്ണൂര്‍ : കശുമാങ്ങാ വാറ്റി എടുക്കുന്ന ഫെനിക്ക് ഇനി ഗോവയ്ക്ക് പോകേണ്ട, സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി നടപ്പിലാക്കാന്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്.
സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തിലാണ് പഴങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ഫെനി ഉത്പാദിപ്പിക്കുന്നതിന് ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിനാണ് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താന്‍ സാധിച്ചില്ല. ഫെനി ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് വര്‍ഷങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇത് സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഗുണം ചെയ്യും.
എന്തായാലും അടുത്ത ഡിസംബറോട് ഫെനി ഉത്പാദനം ആരംഭിക്കാനാണ് തീരുമാനം. ഒരു ലിറ്റര്‍ ഉണ്ടാക്കാന്‍ 200 രൂപ ചെലവാകും. അത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 500 രൂപയ്ക്ക് വില്‍ക്കും.
.മദ്യപാനം ആരോഗ്യത്തിന് ഹാനികരം