സ്വപ്ന സുരേഷിന്റെ മകള്‍ തിരുവനന്തപുരത്ത് വിവാഹിതയായി, കൊച്ചിയില്‍ ഉള്ള സ്വപ്ന പങ്കെടുക്കാഞ്ഞത് ഇക്കാരണത്താല്‍

Advertisement

തിരുവനന്തപുരം. സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തില്‍വെച്ചാണ് ലളിതമായ വിവാഹ ചടങ്ങ് നടന്നത്.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് ഭര്‍ത്താവ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും സ്വപ്‌നയുടെ നിര്‍ദ്ദേശവും സഹായവും ഉണ്ടെന്നാണ് സൂചന.

പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്. സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താത്തതെന്നാണ് സൂചന. അതേ സമയം സ്വപ്ന സുരേഷ് താമസം മാറി. പാലക്കാട് നിന്ന് കൊച്ചിയിലേക്കാണ് സ്വപ്നയുടെ മാറ്റം. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.

നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറല്‍. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കേസിന്റെ നടപടികള്‍ പുരോഗമിക്കുവെ ഇ ഡിയുടെ ഓഫീസിലേക്ക് തുടര്‍ച്ചയായി സ്വപ്ന സുരേഷിനെ വിളിച്ചത് കൊച്ചിയിലേക്കാണ്. പാലക്കാട് താമസിച്ചു കൊണ്ട് നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സ്വപ്നയ്ക്ക് ഏറെ പ്രയാസമുള്ളതിനാലാണീ മാറ്റം. മാത്രമല്ല സുരക്ഷയുപമായി ബന്ധപ്പെട്ടും കൊച്ചിയാണ് നല്ലതെന്ന ഉപദേശം ലഭിച്ചതായാണ് സൂചന. മാറ്റം സ്വപ്‌നയുടെ ജോലിയെ ബാധിക്കില്ലെന്ന് പറയുന്നുവെങ്കിലും ഇത് പ്രശ്‌നമുണ്ടാക്കിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.