ഷമ്മി തിലകനെതിരെയുള്ള നടപടി അടുത്തഎക്സിക്യൂട്ടിവിൽ

Advertisement

കൊച്ചി.ഷമ്മി തിലകനെതിരെയുള്ള നടപടി അടുത്ത അമ്മ എക്സിക്യൂട്ടിവിൽ കൈക്കൊള്ളുമെന്ന് എക്സിക്യൂട്ടിവ് മെമ്പർ ബാബുരാജ്. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് വ്യക്തമാക്കി. അമ്മ യോഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടിയെടുക്കുക.

അമ്മയുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപെടുത്തിയ ഗണേഷ് കുമാർ ഒൻപത് ചോദ്യങ്ങളടങ്ങിയ കത്ത് മോഹൻലാലിന് നൽകിരുന്നു. ഇക്കാര്യത്തിലും അടുത്ത അമ്മ എക്സിക്യൂട്ടിവിൽ തീരുമാനമുണ്ടാകുമെന്ന് ബാബുരാജ് പറഞ്ഞു.

Advertisement