തലനാരിഴക്ക് രക്ഷപ്പെടല്‍ എന്നുപറഞ്ഞാല്‍ ഇതാണ്,ഞെട്ടിക്കുന്ന വിഡിയോ

Advertisement

വയനാട്. പുൽപള്ളി ചെറ്റപ്പാലത്ത് റോഡരികിലെ മരം കടപുഴകി വീണുവെങ്കിലും അടിയില്‍പെടാതെ
വഴിയാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞുമോൻ എന്ന പൗലോസ് ആണ് രക്ഷപ്പെട്ടത്. ചാറ്റമഴയില്‍ കുട ചൂടി നടന്നുവരുന്നതിനിടെ മരം കടപുഴകുന്ന ശബ്ദം കേട്ട് പൗലോസ് മുന്നോട്ടോടുകയായിരുന്നു. എന്നാല്‍ മരം

മുന്നോട്ടുതന്നെയാണ് വീണത്. മരച്ചില്ലകളില്‍ കുടുങ്ങിയെങ്കിലും പരുക്കില്ലാതെ രക്ഷപ്പെടാനായി. പൗലോസിനെ കാണാതെ ആശങ്കപ്പെട്ട് ഓടിവന്നവര്‍ക്ക് ആളിന് ഒന്നും പറ്റിയില്ലെന്നത് ആശ്വാസമായി.അടുത്തകടയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്.

തലനാരിഴക്ക് രക്ഷപ്പെടല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി