കൊച്ചി: അറബിക്കടലിന്റെ റാണിയാണ് കൊച്ചിയെങ്കില്‍ കടല്‍ രാജാവായ മരയ്ക്കാറായി തകര്‍ത്തഭിനയിച്ച ഇതിഹാസമാണ് മോഹന്‍ലാല്‍. കൊച്ചിയില്‍ പുതിയ ആഡംബര ഫ്ളാറ്റ് വാങ്ങി മോഹന്‍ലാല്‍ കൊച്ചി ബന്ധമുറപ്പിച്ചു. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്ലാറ്റ്.
5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്ളാറ്റ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്. ബുധനാഴ്ചയായിരുന്നു പാലുകാച്ചല്‍. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ലാലിന്റെ പ്രിയപ്പെട്ട കൗതുകവസ്തുക്കള്‍ ഫ്ളാറ്റിലെത്താനിരിക്കുകയാണ്.
ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച
ലാംബ്രട്ട സ്കൂട്ടറാണ് ഫ്ലാറ്റിന്റെ ഒരു ഹൈലൈറ്റ്.
രാജാവിന്റെ മകന് സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്ബറുള്ള സ്കൂട്ടറര്‍ ഫ്ലാറ്റിന്റെ എന്ട്രന്സില് തന്നെ സ്ഥാപിച്ചിട്ടുണ്ട്. വലിയ നൊസ്റ്റാള്‍ജിയയാണ് നസീര്‍ വിജയശ്രീടീമൊക്കെ സിനിമയില്‍ ഉപയോഗിച്ചിരുന്ന ലാംബ്രട്ട.
ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്, വര്‍ക്കിങ് കിച്ചന് എന്നിവയാണ് താഴത്തെ നിലയില്‍ സജീകരിച്ചിരിക്കുന്നത്. പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചന് ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.