കൺട്രോൾ സിസ്റ്റം ഡിസൈൻ എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

തിരുവനന്തപുരം: കൺട്രോൾ സിസ്റ്റം എഞ്ചീനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈനായി എഴുത്ത് അല്ലെങ്കിൽ ഒഎംആർ പരീക്ഷ നടത്തുകയാണെങ്കിൽ.പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം ഉദ്യോഗാർത്ഥികൾ അവരുടെ One Time രജിസ്ട്രേഷൻ പ്രൊഫൈൽ വഴി സമർപ്പിക്കേണ്ടതാണ്.

അത്തരം അപേക്ഷകർക്ക് അവരുടെ പ്രവേശന ടിക്കറ്റുകൾ പരീക്ഷക്കു 15 ദിവസം മുന്നേ വരെ ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.സ്ഥിരീകരണം സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിശ്ചിത കാലയളവിനുള്ളിൽ, പൂർണ്ണമായും നിരസിക്കപ്പെടും.മറ്റു വിവരങ്ങൾ ഉദ്യോഗാർത്ഥികൾ പ്രൊഫൈലിലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസം, അനുഭവപരിചയം മുതലായവ സംബന്ധിച്ച യോഗ്യതയുടെ വ്യാജ അവകാശവാദങ്ങൾ നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്.
ആധാർ കാർഡ് കൈവശമുള്ള ഉദ്യോഗാർത്ഥികൾ പ്രൊഫൈലിലിൽ ID പ്രൂഫിന്റെ സ്ഥാനത്ത് ആധാർ കാർഡിലെ വിവരങ്ങൾ സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി :
20.07.2022 ബുധനാഴ്ച അർദ്ധരാത്രി 12 വരെ.