ഹെൽമെറ്റ്‌ ഇല്ലാതെ യാത്ര ചെയ്ത മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

Advertisement

ചെങ്ങന്നൂര്‍. ഹെൽമെറ്റ്‌ ഇല്ലാത്ത യാത്ര ചെയ്ത മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.
അഭിഭാഷകനായ പി.ജി.ഗീവര്‍ഗീസാണ് തപാല്‍ മാര്‍ഗം ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മോട്ടോർ വാഹന നിയമം ലംഘിച്ച മുന്‍ മന്ത്രിയില്‍ നിന്ന് പിഴയീടാക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷം നേതാവ് ഷോണ്‍ ജോർജും രംഗത്ത് എത്തി.

മന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ചിത്രത്തിന്‍റെ പേരിലും ചെങ്ങന്നൂർ എം എൽ എ സജി ചെറിയാന് വിമർശനം.

ഹെൽമെറ്റ്‌ ധരിക്കാത്ത വാഹനം ഓടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ എം എൽ എ ക്കെതിരെ കേസ് എടുക്കണമെന്ന് ജനപക്ഷത്തിന്റെ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിൽ കുറിച്ചു

അഞ്ഞൂറ് രൂപ മന്ത്രിയെക്കൊണ്ട് പിഴ അടപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഷോണിന്‍റെ മുന്നറിയിപ്പ്.

ഷോൺ ജോർജ് ഹെൽമെറ്റ് ധരിക്കാതെ വാഹനത്തിലികരിക്കുന്ന ചിത്രം പങ്ക് വെച്ചായിരുന്നു ഇടത് സൈബർ പ്രൊഫയലുകളുടെ മറുപടി

ഇതിനു പിന്നാലെയാണ് അഭിഭാഷകനായ പി.ജി.ഗീവര്‍ഗീസ് സജി ചെറിയനെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ പോലീസിൽ പരാതിനൽകിയത്.

വാദപ്രതിവാദങ്ങൾ ചൂട് പിടിക്കുമ്പോഴും മുന്‍ മന്ത്രിക്കെതിരെ കേസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് പോലീസ് മൗനം പാലിക്കുകയാണ്.

Advertisement