കൊല്ലം: നഗരത്തിൽ കോര്പ്പറേഷൻ ഭൂമിയില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്തി. അകലെയല്ലാതെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്ന് ചന്ദനമരവും മുറിച്ച് കടത്താനും ശ്രമമുണ്ടായി.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. കൊല്ലം ബീച്ചിനു എതിർ വശത്തെ ജലകേളികേന്ദ്രത്തിനു സമീപത്ത് നിന്നിരുന്ന 53 സെന്റിമീറ്റർ വണ്ണമുള്ള ചന്ദനമരമാണ് മുറിച്ച് കടത്തിയത്. ചില്ലകളുൾപ്പെടെ സ്ഥലത്ത് ഉപേക്ഷിച്ചാണ് തടി കടത്തിയത്. ഡി.സി.സി ഓഫീസിന് സമീപത്തെ സ്വകാര്യ വൃക്തിയുടെ പുരയിടത്തിൽ നിന്ന ചന്ദനമരം മുറിച്ചുകടത്താനും ശ്രമമുണ്ടായി.
ബീച്ചിനു സമീപത്തെ ചന്ദനമരം മുറിച്ച് കടത്തിയ വിവരം സമീപവാസികളാണ് രാവിലെ ഈസ്റ്റ് പൊലീസിലറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.