സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം

Advertisement

തിരുവനന്തപുരം∙ സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷമായി തുടരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകളിൽ വരെ അവശ്യമരുന്നുകൾ പലതും കിട്ടാനില്ല. കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കുന്ന കാരുണ്യ ഫാർമസികളിലും ക്ഷാമം തന്നെ.

സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസിയിലേക്കും മരുന്നുകൾ വാങ്ങുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ടെൻഡർ നടപടികൾ അനിശ്ചിതമായി നീളുന്നതാണ് മരുന്നുക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു. സാധാരണ മാർച്ചിൽത്തന്നെ ടെൻഡർ നടപടികൾ പൂർത്തിയാകാറുണ്ട്.

അതേസമയം മരുന്ന് ക്ഷാമമില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Advertisement