അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു

Advertisement

അടൂർ: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു.
മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിനും ചടയമംഗലം സ്വദേശികളായ നാലു പേർക്കുമാണ് പരുക്കേറ്റത്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.