യുവജന നൈപുണ്യദിനത്തിൽ പഠിതാക്കൾക്ക് തൊഴിലുറപ്പു സ്‌കീമുമായി നോളജ്ഹട്ട് അപ്‌ഗ്രേഡ്

Advertisement

തിരുവനന്തപുരം: ഹ്രസ്വകാല നൈപുണ്യ വികസന സേവന ദാതാവായ നോളജ്ഹട്ട് അപ്ഗ്രാഡ് യുവജന നൈപുണ്യ ദിനത്തിൽതൊഴിൽ ഉറപ്പു നൽകുന്ന പദ്ധതി അവതരിപ്പിച്ചു. ജോബ് ഗ്യാരന്റി സ്‌കീം നിലവിൽ ഫുൾസ്റ്റാക്ക് ഡവലപ്പ്‌മെന്റ് കോഴ്‌സുകൾക്കാണ് ലഭ്യമാവുക. ഡാറ്റാ സയൻസ് ഉൾപ്പെടെയുള്ള മുന്നൂറോളം കോഴ്‌സുകളെ വരും മാസങ്ങളിൽ സ്‌കീമിൽ ഉൾപ്പെടുത്തും

ഈ പദ്ധതി വിജയകരമാക്കാനായി തുടക്കം മുതൽ തങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നാലായിരത്തിലേറെ സംരംഭക ഉപഭോക്താക്കളേയും പുതുതായി പങ്കാളികളാകുന്നവരേയും പ്രയോജനപ്പെടുത്തും. കോവിഡിനു ശേഷം തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി പഠിതാക്കൾക്ക് അവരുടെ സ്വപ്ന ജോലി നേടുന്നതിന് ഉതകുന്ന വിവിധ ഘടകങ്ങളുമായി പരിചയപ്പെടുത്തും. ഇന്റർവ്യൂകൾക്കായി തയ്യാറെടുക്കൽ, സിവിയും ലിങ്ഡിൻ പ്രൊഫൈൽ തയ്യാറാക്കൽ, സോഫ്‌സ്‌കിൽ ട്രെയിനിംഗ്, മോക് അസസ്സ്‌മെന്റ് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഇതിൽ പങ്കാളികളാകുന്നവർക്ക് പരമാവധി തുടക്ക ശമ്പളമോ ശമ്പള വർധനവാ നേടാനും നോളെജ്ഹട്ട് സഹായിക്കും.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ആഗോള തൊഴിൽ മേഖല ഗണ്യമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോയതെന്ന് പുതിയ പദ്ധതി അവതരിപ്പിക്കുന്നതിനെ കുറിച്ചു പ്രതികരിച്ച് നോളെജ്ഹട്ട് അപ്ഗ്രാഡ് സിഇഒയും സ്ഥാപകനുമായ സുബ്രഹ്മണ്യം റെഡ്ഡി
പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ് https://www.knowledgehut.com/web-development/fullstackdevelopment-bootcamp-training എന്ന ലിങ്ക് സന്ദർശിക്കുക.

Advertisement