ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര് ഇറക്കുന്നതില്‍ സംഭവിക്കുന്നതാണ് മരണം ,പ്രതാപ് പോത്തന്‍മരണത്തിന് മുമ്പ് കുറിച്ച ഫേസ് ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു

Advertisement

അപ്രതീക്ഷിതമായ ഒരാഘാതമായാണ് ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണം സിനിമ ലോകം അറിഞ്ഞത്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ രാവിലെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ദുരൂഹത നിറഞ്ഞവയായിരുന്നു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം

മരണത്തിനു മണിക്കൂറുകള്‍ മുന്‍പ് അദ്ദേഹം ഇട്ട ഫേസ്ബുക് കുറിപ്പുകള്‍ ഏറെ ദുരൂഹത നിറഞ്ഞവയായിരുന്നു. അതിലൊന്ന് ഇങ്ങനെയായിരുന്നു, കലയിലും സിനിമയിലും വ്യക്തികള്‍ അവരുടെ നിലനില്‍പ്പ് ഉറപ്പിക്കാനുള്ള ശ്രമം ആണ് . മരണവും, നിലനില്‍പ്പും, മനുഷ്യജീവിതവുമാണ് പോസ്റ്റുകളില്‍ ഏറെയും ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര് ഇറക്കുന്നതില്‍ സംഭവിക്കുന്നതാണ് മരണം എന്നാണ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞത്.

പ്രശസ്ത അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ ജോര്‍ജ് കാര്‍ലിന്റെ ഈ ഉദ്ധരണിയായിരുന്നു മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്ബ് പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.


വ്യാഴാഴ്ച്ച രാത്രി വൈകി വരെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാത്രി ഒമ്ബതുമണിക്ക് ശേഷവും അദ്ദേഹം നിരവധി പോസ്റ്റുകള്‍ ഇട്ടു.

‘ബില്ലുകള്‍ അടച്ചുതീര്‍ക്കലാണ് ജീവിതം’ എന്നായിരുന്നു ഒരു പോസ്റ്റ് .
I think in art, but especially in films, people are trying to confirm their own existences Jim Morrison

Multiplication is the name of the game and each generation plays the same

തുടങ്ങിയ പോസ്റ്റുകള്‍ പേജില്‍ കാണാം.
പല കമന്റുകളോടും അദ്ദേഹം പ്രതികരിക്കുന്നുമുണ്ടായിരുന്നു.നല്ലൊരു വായനക്കാരനായിരുന്ന പ്രതാപ് പോത്തനെ സോഷ്യല്‍ മീഡിയയില്‍ ഏറെപ്പേര്‍ പിന്തുടര്‍ന്നിരുന്നു.


1978 ല്‍ പുറത്തിറങ്ങിയ ‘ആരവ’ത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എണ്‍പതുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ ആവേശമായിരുന്നു, കാംപസുകലില്‍ പ്രതാപിന്റെ മാനറിസങ്ങള്‍ക്ക് അനുകരണങ്ങള്‍ ഉണ്ടായി. സ്‌ത്രൈണമായ ഭാവങ്ങള്‍ തരംഗമായി മാറി..

മീണ്ടും ഒരു കാതല്‍ കതൈ എന്ന സിനിമ സംവിധാനം ചെയ്തതിന് 1985ല്‍ അദ്ദേഹം ദേശീയ പുരസ്‌കാരം നേടുകയുണ്ടായി. തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം സജീവമായിരുന്നുമോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ അദ്ദേഹം അവസാനമായി അഭിനയിച്ചു വന്ന സിനിമയായിരുന്നു

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
ഭരതന്‍ ചിത്രം ‘തകര’യിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച പ്രതാപ് പോത്തന്‍ ചാമരം, അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു.

കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്.

Advertisement